പദവി ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന് അറിയിച്ച് വിസിക്ക് കത്ത് നല്‍കി.
മിനി കാപ്പന് രജിസ്ട്രാറുടെ ചുമതല നല്‍കി കഴിഞ്ഞദിവസം വി സി ഉത്തരവ് ഇറക്കിയിരുന്നു. വിവാദങ്ങള്‍ക്ക് താല്പര്യമില്ലെന്ന് മിനി കാപ്പൻ വി സിക്ക് നല്‍കിയ കത്തില്‍ പറയുന്നു.
അതേസമയം കേരള സർവകലാശാല രജിസ്ട്രാർ കെ എസ് അനില്‍കുമാറിനെതിരെ അനധികൃത നീക്കവുമായി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മല്‍. കെ എസ് അനില്‍കുമാർ ഒപ്പിട്ട ഫയലുകള്‍ തിരിച്ചയക്കുകയും മിനി കാപ്പൻ അയച്ച ഫയലുകള്‍ വി സി അംഗീകരിക്കുകയും ചെയ്തു. കെ എസ് അനില്‍കുമാർ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനം റദ്ദാക്കാനുള്ള നീക്കവും വിസി ആരംഭിച്ചു. അതേസമയം അടിയന്തര സിൻഡിക്കേറ്റ് യോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഇടത് സിൻഡിക്കേറ്റ് അംഗങ്ങള്‍ വിസിക്ക് കത്ത് നല്‍കി.
