താരസുന്ദരിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചുള്ളനെ കണ്ടില്ലേ? മെഗാ സ്റ്റാര്‍ മമ്മൂട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രം കണ്ട് ആരാധകര്‍ പറഞ്ഞ കമന്റുകളില്‍ ഒന്നാണിത്. പഴയകാല നായികമാരായ ഉര്‍വശി, ഭാനുപ്രിയ, ശരണ്യ എന്നിവര്‍ക്കും ജ്യോതികയ്ക്കും ഒപ്പമാണ് മമ്മൂട്ടി നില്‍ക്കുന്നത്.
വാഗമണ്ണില്‍വച്ചായിരുന്നു ഈ കൂടിക്കാഴ്ച. മമ്മൂട്ടി നായകനാകുന്ന ദ് ഗ്രേറ്റ് ഫാദര്‍ എന്ന സിനിമയുടെ ചിത്രീകരണം വാഗമണ്ണില്‍ പുരോഗമിക്കുകയാണ്. ഇതേ ലൊക്കേഷനില്‍ തന്നെയായിരുന്നു ജ്യോതിക പ്രധാനകഥാപാത്രമായി എത്തുന്ന മഗളിര്‍ മട്ടും എന്ന സിനിമയുടെ ചിത്രീകരണവും. ജ്യോതിക നായികയാകുന്ന സിനിമയിെല മറ്റുതാരങ്ങളാണ് ഉര്‍വശി, ശരണ്യ, ഭാനുപ്രിയ എന്നിവര്‍.
ഇതിനിടെയാണ് ഇവര്‍ മമ്മൂട്ടിയുമായി കൂടിക്കാഴ്ച നടത്തിയത്. ഇവരില്‍ ജ്യോതിക ഒഴിച്ച് മറ്റെല്ലാവരുടെയും നായകനായി മമ്മൂട്ടി വേഷമിട്ടിട്ടുണ്ട്.
