നോട്ട് നിരോധനം: കെഎസ്ആര്‍ടിസിക്ക് 30 കോടി നഷ്ടമെന്ന് ഗതാഗതമന്ത്രി

കോഴിക്കോട്: നോട്ട് നിരോധനത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസിക്ക് പ്രതിദിനം ഒരു കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ഇത്തരത്തില്‍ 30 കോടി രൂപയുടെ നഷ്ടമാണ് മാസം ഉണ്ടായതെന്നും ഇനി ഇത് വര്‍ധിക്കുമെന്നും അദ്ദേഹം അറിയിച്ചു.

 

ഇപ്പോള്‍ത്തന്നെ നഷ്ടത്തില്‍ തുടരുന്ന കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും മുടങ്ങുന്ന അവസ്ഥയാണുള്ളതെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ തന്നെ കടത്തില്‍ മുങ്ങിയിരുന്ന കെഎസ്ആര്‍ടിസിക്ക് വായ്പ തരാന്‍ ബാങ്കുകള്‍ തയ്യാറാകുന്നില്ല.

 

നിരവധി ബാങ്ക് കണ്‍സോര്‍ഷ്യങ്ങളുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ഇതുവരെ അന്തിമതീരുമാനം ആയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *