ഹൈദരാബാദ്: മദ്യലഹരിയില്‍ സോഫ്റ്റ്വേര്‍ എഞ്ചിനീയര്‍ ഭാര്യയെ കുത്തിക്കൊന്നു. ബാങ്ക് ഓഫ് അമേരിക്കയിലെ ജീവനക്കാരനാണ് ഭാര്യയുടെ കഴുത്തില്‍ 15 തവണ കുത്തിയ ശേഷം നിര്‍വ്വികാരതയോടെ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങി. ഹൈദരാബാദ് ദമൈഗുഡ അയ്യപ്പ കോളനിയിലെ ചക്രപാണി എന്നയാളാണ് ജവഹര്‍ നഗര്‍ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങിയത്. ഇയാളുടെ ഭാര്യ 34 കാരി മഹാദേവിയാണ് ക്രൂരതയ്ക്ക് ഇരയായത്.
ലഹരിയിലായിരുന്നു ഇയാള്‍ കൃത്യം നടത്തിയതെന്ന് തെളിഞ്ഞിട്ടുണ്ട്. ഹൈദരാബാദ് നഗരത്തിലെ ബാങ്ക് ഓഫ് അമേരിക്കയില്‍ എഞ്ചിനീയറായ ചക്രപാണി വിവാഹ മോചനം ആവശ്യപ്പെട്ട് കുറേ നാളായി ഭാര്യയുമായി വഴക്കിലായിരുന്നു. മഹാദേവി ഇതു കാരണം എട്ടും മൂന്നും വയസ് പ്രായമുള്ള കുട്ടികളുമായി തന്റെ മാതാവിനൊപ്പ മായിരുന്നു താമസം.
വ്യാഴാഴ്ച വൈകിട്ട് നന്നായി മദ്യപിച്ച ചക്രപാണി ഭാര്യയുമായി വഴക്കു കൂടുകയും ഭാര്യയെ കുത്തി മലര്‍ത്തുകയുമായിരുന്നു.
പത്തുവര്‍ഷം മുമ്ബ് വിവാഹിതരായവരാണ് ഇരുവരും. ഭര്‍ത്താവ് നിരന്തരം വഴിക്കിടുന്നതിനാലാണ് മഹാദേവി ജവഹര്‍നഗറില്‍ തന്നെയുള്ള മാതാവിനൊപ്പം കഴിയുന്നത്. എന്നാല്‍ ബുധനാഴ്ച മാതാപിതാക്കള്‍ വാരണാസിക്ക് പോയ തക്കം നോക്കി വ്യാഴാഴ്ച മഹാദേവിയുടെ വീട്ടിലെത്തിയ ചക്രപാണി വീട്ടില്‍ എത്തണമെന്ന് മഹാദേവിയോട് ആവശ്യപ്പെട്ടു. കുട്ടികള്‍ മഹാദേവിയൂടെ മാതാവിന്റെ അരികില്‍ തന്നെ നില്‍ക്കട്ടെയെന്നും തനിക്ക് ചില കാര്യങ്ങള്‍ പറഞ്ഞു തീര്‍ക്കാനുണ്ടെന്നും ആവശ്യപ്പെട്ടു. വാരണാസിയില്‍ നിന്നും മാതാപിതാക്കള്‍ മടങ്ങി വരും വരെ കാത്തിരിക്കാന്‍ മഹാദവേിയുടെ മാതാവ് ആവശ്യപ്പെട്ടിട്ടും ഇയാള്‍ കൂട്ടാക്കിയില്ല.
തുടര്‍ന്ന് മഹാദേവി ഭര്‍ത്താവിനൊപ്പം ദമൈഗുഡയിലെ തങ്ങളുടെ വീട്ടിലേക്ക് പോകാന്‍ തയ്യാറായി. കുട്ടികളെ അമ്മയ്‌ക്കൊപ്പം ആക്കി ഭര്‍ത്താവിനൊപ്പം പോയ മഹാദേവിയുമായി വീട്ടിലെത്തിയപ്പോള്‍ ചക്രപാണി വീണ്ടും വഴക്കുണ്ടാക്കുകയും കത്തിക്ക് 15 തവണ ഭാര്യയെ കുത്തുകയുമായിരുന്നു. തുടര്‍ന്ന് സ്ഥലത്തു വെച്ചു തന്നെ മഹാദേവി മരണമടഞ്ഞു. പോലീസെത്തി കൊല ചെയ്യാന്‍ ഉപയോഗിച്ച കത്തി കണ്ടെത്തുകയും ചക്രപാണിയുടെ രക്തസാമ്ബിളുകള്‍ പരിശോധിക്കുകയും ചെയ്തു. ഇയാള്‍ മദ്യലഹരിയിലാണ് കൃത്യം നടത്തിയതെന്നും വ്യക്തമായിട്ടുണ്ട്.
