അഭിഭാഷക–മാധ്യമതര്‍ക്കം ഉടന്‍ പരിഹരിക്കണമെന്നു സുപ്രീം കോടതി

ന്യൂഡല്‍ഹി: അഭിഭാഷക–മാധ്യമതര്‍ക്കവുമായി ബന്ധപ്പെട്ട കേസ് എത്രയും വേഗത്തില്‍ തീര്‍പ്പാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് നീട്ടിക്കൊണ്ടു പോകുന്നതില്‍ സുപ്രീംകോടതി അതൃപ്തി രേഖപ്പെടുത്തി. പ്രശ്‌നം പരിഹരിക്കാന്‍ ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് മന്ദഗതിയിലുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് യൂണിയനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ പറഞ്ഞു. കേസ് ജനുവരി രണ്ടാം വാരം വീണ്ടും പരിഗണിക്കും. ഹൈക്കോടതിയിലെ സര്‍ക്കാര്‍ പഌഡര്‍ ധനേഷ് മാത്യൂ മാഞ്ഞൂരാന്‍ കൊച്ചിയില്‍ യുവതിയെ കയറിപ്പിടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉടലെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *