കൊച്ചി: പീസ് സ്‌കൂളില്‍ മതവിദ്വേഷം വളര്‍ത്തുന്ന നിയമവിരുദ്ധ സിലബസില്‍ പഠനം നടന്നെന്ന കേസില്‍ മൂന്നു പേര്‍ അറസ്റ്റില്‍. പുസ്തകം അച്ചടിച്ച മുംബൈ ബുറൂജ് റിയലൈസേഷന്‍ എന്ന പ്രസാധക സ്ഥാപനത്തിലെ മൂന്നു പേരാണ് അറസ്റ്റിലായത്. എറണാകുളം അസി. കമ്മീഷനറുടെ നേതൃത്വത്തില്‍ ഇവരെ ചോദ്യം ചെയ്തു വരുകയാണ്. നാളെ കോടതിയില്‍ ഹാജരാക്കും. നേരത്തെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് സ്‌കൂളിനെതിരെ കേസെടുത്തിരുന്നു. വിവാദമായ പാഠഭാഗങ്ങളുണ്ടായിരുന്നെങ്കിലും പഠിപ്പിക്കുന്നില്ലെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ വാദം.
