കൊണ്ടോട്ടി:യാത്രക്കാരെ മധുരം നല്‍കി സ്വീകരിച്ച് കരിപ്പൂര്‍-റിയാദ് സെക്ടറില്‍ ഇന്നുമുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വ്വീസ് ആംരഭിച്ചു.ആഴ്ചയില്‍ നാലു സര്‍വ്വീസുകളാണ് കരിപ്പൂര്‍-റിയാദ്,റിയാദ്-കരിപ്പൂര്‍ സെക്ടറില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആരംഭിക്കുന്നത്.വെളളിയാഴ്ച രാവിലെ 9.10ന് പുറപ്പെടുന്ന ആദ്യ വിമാനത്തില്‍ 186 യാത്രക്കാര്‍ക്ക് സഞ്ചരിക്കാനാവുന്നതാണ്.ഈ വിമാനം റിയാദില്‍ നിന്ന് യാത്രക്കാരുമായി രാത്രി 8.30ന് കരിപ്പൂരിലെത്തുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്.
വെളളി,ഞായര്‍,തിങ്കള്‍,ബുധന്‍ 4 ദിവസങ്ങളിലായിരിക്കും റിയാദിലേക്ക് നേരിട്ട് സര്‍വ്വീസുണ്ടാവുക.ബോയിംഗ് 737-800 ടൈപ്പ് വിമാനമാണ് സര്‍വ്വീസിനായി എയര്‍ഇന്ത്യ എക്‌സ്പ്രസ് എത്തിക്കുന്നത്.ചെറിയ വിമാനമായതിനാല്‍ ലഗേജിനും നിയന്ത്രണമുണ്ട്.കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാരന് 7 കിലോ ഹാന്റ് ബാഗേജും,20 കിലോ ലഗേജുമാണ് അനുവദിക്കുക.എന്നാല്‍ റിയാദില്‍ നിന്ന് കരിപ്പൂരിലേക്ക് മടങ്ങുന്ന യാത്രക്കാരന് 7 കിലോ ഹാന്റ് ബാഗേജും,30 കിലോ ലഗേജും അനുവദിക്കുക.
