മലപ്പുറം: മാര്‍ബേസിലിന്റെ കരുത്ത് എറണാകുളത്തിന് തുണയായില്ല. അറുപതാമത് സംസ്ഥാന സ്‌കൂള്‍ കായിക കിരീടം പാലക്കാടിന്. അവസാന ദിവസം വരെ രണ്ടാം സ്ഥാനത്ത് എറണാകുളത്തോട് ഇഞ്ചോടിഞ്ച് പോരാടിയ പാലക്കാട് അവസാന ഇനങ്ങളില്‍ കുതിപ്പ് നടത്തിയാണ് കപ്പില്‍ മുത്തമിട്ടത്. 255 പോയിന്റാണ് പാലക്കാടിന് എറണാകുളത്തിന് 247 പോയിന്റും.
സ്‌കൂള്‍ വിഭാഗത്തില്‍ കോതമംഗലത്തിന്റെ മാര്‍ബേസില്‍ തന്നെയാണ് ചാംപ്യന്‍മാരായത്. പാലക്കാട് കുമരംപുത്തൂര്‍ സ്‌കൂളാണ് രണ്ടാം സ്ഥാനത്ത്.
