ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി റഷ്യ. ഡല്‍ഹിയിലെ തങ്ങളുടെ എംബസിയുടെ പ്രവര്‍ത്തനത്തെ നോട്ട് പിന്‍വലിച്ച തീരുമാനം പ്രതികൂലമായി ബാധിച്ചെന്ന് റഷ്യ ആരോപിക്കുന്നു. നയന്ത്രതലത്തില്‍ പ്രതിഷേധം അവര്‍ അറിയിച്ചതായാണ് വിവരം. ഈ മാസം രണ്ടിന് വിദേശകാര്യമന്ത്രാലയത്തിന് ഇന്ത്യയിലെ റഷ്യന്‍ അംബാസിഡര്‍ അലക്‌സാണ്ടര്‍ കദാക്കിന്‍ ഈ വിഷയം ഉന്നയിച്ച് കത്തയച്ചു.
50,000 രൂപ മാത്രമായി പിന്‍വലിക്കാന്‍ പരിധിവെച്ചതാണ് റഷ്യയുടെ എതിര്‍പ്പിന് കാരണം. കത്തിന് മറുപടി ലഭിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കാനാണ് റഷ്യന്‍ എംബസി ആലോചിക്കുന്നത്.
എംബസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 50,000 രൂപ എന്ന പരിധി തികച്ചും അപര്യാപ്തമാണെന്നും ഇത്രയും വലിയ എംബസിക്ക് ഈ തുകയ്ക്ക് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കാന്‍ എങ്ങനെ കഴിയുമെന്നുമാണ് സ്ഥാനപതി ചോദിക്കുന്നത്.
