ന്യൂഡല്‍ഹി : പണമിടപാടുകള്‍ നിയന്ത്രിച്ച നടപടിയില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് സഹകരണ ബാങ്കുകള്‍ സുപ്രീം കോടതിയില്‍. കേന്ദ്രത്തിന്റെ നടപടി തെറ്റെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലത്തില്‍ ബാങ്കുകള്‍ വ്യക്തമാക്കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ്.ഠാക്കൂറിന്റെ ബെഞ്ചിലാണ് സഹകരണ ബാങ്കുകള്‍ എതിര്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. നബാര്‍ഡിന്റെ റിപ്പോര്‍ട്ടും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
