റിസോഴ്‌സ് സാറ്റ് 2 എ വിജയകരമായി വിക്ഷേപിച്ചു

വിശാഖപട്ടണം: ഇന്ത്യയുടെ വിദൂര സംവേദന ഉപഗ്രഹമായ റിസോഴ്‌സ് സാറ്റ് 2എ വിജയകരമായി വിക്ഷേപിച്ചു. ഇന്ന് രാവിലെ 10.25ന് പിഎസ്എല്‍വി സി 36 ഉപഗ്രഹത്തെ വഹിച്ചുകൊണ്ട ഉയര്‍ന്നു. ശ്രീഹരിക്കോട്ടയില്‍ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് വിക്ഷേപണം നടന്നത്.

 
വിക്ഷപണശേഷം 18 മിനിട്ട് കൊണ്ട് ഉപഗ്രഹത്തെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ കഴിഞ്ഞു. ഐഎസ്ആര്‍ഒയുടെ വിശ്വസ്ത വിക്ഷേപണവാഹനമായ പിഎസ്എല്‍വിയുടെ മറ്റൊരു വിജയക്കുതിപ്പായി ഇതിനെ വിലയിരുത്താം. 1235 കിലോഗ്രാം ഭാരമുള്ള റിസോഴ്‌സ് സാറ്റ് 2 എ 817 കിലോമീറ്റര്‍ ഉയരെയുള്ള സൗരകേന്ദ്രിത ഭ്രമണപഥത്തില്‍ ചുറ്റിയാണ് ഭൂമിയെ നിരീക്ഷിക്കുക. റിസോഴ്സ്സാറ്റ്1, റിസോഴ്സ്സാറ്റ്2 എന്നീ ആദ്യമേ ഭ്രമണപഥത്തിലെത്തിച്ച ഉപഗ്രഹങ്ങളുടെ പിന്‍ഗാമിയായാണ് റിസോഴ്സ്സാറ്റ്2എ ഭ്രമണപഥത്തിലെത്തിച്ചത്. മറ്റു രണ്ട് ഉപഗ്രഹങ്ങള്‍ 2003ലും, 2011ലുമാണ് വിക്ഷേപിച്ചത്. ഈ ഉപഗ്രഹത്തിന്റെ കാലാവധി അഞ്ച് വര്‍ഷം ആയിരിക്കും.
റസലൂഷന്‍ ഉള്ള ലീനിയര്‍ ഇമേജിംഗ് സെല്‍ഫ് സ്‌കാനര്‍ ക്യാമറ, മീഡിയം റെസലൂഷന്‍ ഉള്ള ലിസ് 3 ക്യാമറ, ആധുനിക വൈഡ് ഫീല്‍ഡ് സെന്‍സര്‍ ക്യാമറ എന്നിവ ഉപഗ്രഹത്തിലുണ്ടാകും. ഇവ സൂക്ഷിക്കുന്നതിനായുള്ള സംവിധാനങ്ങളും ഇതില്‍ ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *