ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയെ ഉറ്റ തോഴിയായി നടിച്ച് കൊലപ്പെടുത്തുകയായിരുന്നു ശശികലയുടെ ഉദ്ദേശമെന്ന് അമ്മ ആരാധകര്‍. പെണ്‍സിംഹമായിരുന്ന അമ്മ ഇരുന്ന കസേരയില്‍ ശശികലയെ പോലൊരു തട്ടിപ്പുകാരിയെ കയറി ഇരിക്കാന്‍ ജീവനുള്ളിടത്തോളം തങ്ങള്‍ സമ്മതിക്കില്ലെന്നും അമ്മയുടെ ആരാധകര്‍.
നല്ലവളെ പോലെ നടിച്ച് ശശികല വിഷം കൊടുത്ത് അമ്മയെ കൊന്നതാണെന്നാമ് പോതുവേ തമിഴ് ജനതയ്കുള്ളില്‍ ഊയര്‍നിനരിയ്ക്കുന്ന വികാരം. ജയലളിതയുടെ മരണത്തിന് ശേഷം പാര്‍ട്ടിയും ഭരണവും കൈപിടിയിലൊതുക്കാന്‍ ശശികല കരുക്കള്‍ നീക്കുന്നതായി സൂചന പുറത്തുവന്നിട്ടുണ്ട്. ജയലളിത ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോഴും കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ശശികലയായിരുന്നു.
മരണാനന്തരചടങ്ങളും തുടര്‍ന്ന് മുഖ്യമന്ത്രിയെ നിശ്ചയിച്ചതടക്കം ശശികലയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നുവത്രേ.
പനീര്‍ശെല്‍വത്തെ മുഖ്യമന്ത്രിയാക്കിയതിനുപിന്നിലും ശശികലയായിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ശശികല പിടിമുറുക്കിയതായും സൂചനയുണ്ട്. തുടര്‍ന്ന് ജയലളിതയുടെ മണ്ഡലമായ ആര്‍ കെ നഗറില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ശശികല മത്സരിക്കുമെന്നും കേള്‍ക്കുന്നുണ്ട്. തുടര്‍ന്ന് പനീര്‍ശെല്‍വത്തെ മാറ്റി ഭരണത്തിന്റെ തലപ്പത്തേക്കും എത്തുമെന്ന അഭ്യൂഹവും ശക്തമാണ്.
ജയലളിതയുടെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ തോഴി ശശികല കൈവശപ്പെടുത്തിയതായി തമിഴ്‌നാട്ടില്‍ അഭ്യൂഹമുണ്ടായിരുന്നു. ശശികലയുടെ നേതൃത്വത്തില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് സ്വത്തുകള്‍ ആ പേരിലാക്കിയെന്നാണ് അമ്മ ഇആരാധകര്‍ ആരോപിച്ചത്. ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്നപ്പോള്‍ ഇതിനുള്ള നീക്കം നടത്തിയെന്നും അതുവഴി സ്വത്തുകള്‍ ശശികലയുടേയും കൂട്ടാളികളുടേയും കൈവശം എത്തിയെന്നുമാണ് അഭ്യൂഹം.
ആശുപത്രി കിടക്കയിലായിരുന്നപ്പോള്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ ജയലളിത സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ടി നാമനിര്‍ദ്ദേശ പത്രികയില്‍ ഒപ്പിനുപകരം വിരലടയാളം പതിപ്പിക്കുകയായിരുന്നുവെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ആ സമയത്തുതന്നെയായിരുന്നു ജയലളിതയുടെ പേരിലുള്ള സ്വത്തുക്കള്‍ ട്രസ്റ്റിന്റേയോ അല്ലാതേയോ കൈകാര്യാവകാശം ശശികല നേടിയതെന്നാണ് ആക്ഷേപം. എന്നാല്‍, ഇക്കാര്യം അണ്ണാ ഡിഎംകെ നേതാക്കളോ സര്‍ക്കാര്‍ ഉന്നതരോ സ്ഥിരീകരിക്കുന്നില്ല.
അപ്പോളോ ആശുപത്രിയില്‍ ജയലളിത കിടന്ന മുറിയില്‍ ഡോക്ടര്‍മാര്‍ക്കുകൂടാതെ പ്രവേശനം അനുവദിച്ചിരുന്നത് ശശികലയ്ക്ക് മാത്രമായിരുന്നു. ജയലളിതയുടെ ബന്ധുക്കളെയോ, പാര്‍ട്ടിയിലേയോ മന്ത്രിസഭയിലേയോ ഉന്നതരെപ്പോലുമോ ഇവിടേക്ക് പ്രവേശിപ്പിച്ചിരുന്നില്ല. തന്റെ സ്വത്തുക്കള്‍ സംബന്ധിച്ച് ജയലളിത വില്‍പത്രം എഴുതിയിട്ടില്ലെന്നും തുടര്‍ന്ന് അത് എങ്ങനെ കൈകാര്യം ചെയ്യുമെന്നും അവകാശ തര്‍ക്കം മുറുകുമെന്നുമുള്ള വാര്‍ത്തകള്‍ വരുന്നതിനിടെയാണ് ശശികലയെ സംബന്ധിച്ച അഭ്യൂഹം പുറത്തുവരുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലം പ്രകാരം ജയലളിതയ്ക്ക് 117.3 കോടി രൂപയുടെ സ്വത്താണുള്ളത്. ജയലളിതയുടെ പേരിലല്ലാതെയും ചില സ്വത്തുകള്‍ കൂടിയുണ്ടെന്നും പറയപ്പെടുന്നു. പോയസ് ഗാര്‍ഡനിലെ വസതിയായ വേദനിലയത്തിന് നിലവില്‍ 90 കോടി രൂപയുടെ വിലമതിക്കുമെന്നും പറയപ്പെടുന്നു.
