ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ മുജാഹിദിന്‍ ഭീകരന്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച രാവിലെ ബിജ്ബഹ്‌റയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായ രഹസ്യവിവരത്തെ തുടര്‍ന്നാണ് സുരക്ഷാസേന റെയ്ഡ് നടത്തിയത്. വീടിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരര്‍ സുരക്ഷാസേനയ്ക്കു നേര്‍ക്ക് വെടിവയ്ക്കുകയും സുരക്ഷാസേന തിരിച്ചടിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *