കെഎസ്ആര്‍ടിസിയില്‍ ശമ്പള, പെന്‍ഷന്‍ വിതരണം നാളെ മുതല്‍: തോമസ് ഐസക്

മലപ്പുറം: എസ്ആര്‍ടിസിയില്‍ ശമ്പള, പെന്‍ഷന്‍ വിതരണം ബുധനാഴ്ച തുടങ്ങുമെന്ന് ധനമന്ത്രി തോമസ് ഐസക്. കനറ ബാങ്ക് വായ്പ നല്‍കാമെന്ന് ഉറപ്പുനല്‍കിയിട്ടുണ്ട്. പ്രീപെയ്ഡ് കാര്‍ഡ് സംവിധാനം കെഎസ്ആര്‍ടിസി നേരത്തേ തുടങ്ങേണ്ടതായിരുന്നുവെന്നും ഐസക് മലപ്പുറത്ത് പറഞ്ഞു.

മാസം പകുതിയായിട്ടും ശമ്ബളവും പെന്‍ഷനും കൊടുക്കുന്ന കാര്യത്തില്‍ കെഎസ്ആര്‍ടിസിയില്‍ അനശ്ചിതത്വം തുടരുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ ട്രാന്‍സ്‌പോര്‍ട്ട് ഭവന് മുന്നില്‍ അനശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചിരുന്നു. ഐഎടിയുസി 22 മുതല്‍ പണിമുടക്കും പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *