കോഴിക്കോട്: കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലാ സഹകരണ ബാങ്കുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്. നോട്ട് നിരോധനത്തിനുശേഷമുള്ള പണമിടപാടുകളുടെ രേഖകളാണ് ആദായനികുതി വകുപ്പ് പരിശോധിക്കുന്നത്. പരിശോധന തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ, കൊല്ലം സഹകരണ ബാങ്കിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്. നോട്ട് നിരോധനം പ്രഖ്യാപിച്ച നവംബര്‍ എട്ടുമുതല്‍ 14 വരെ നടത്തിയ നിക്ഷേപങ്ങളുടെ രേഖകളാണ് ഇവിടെ പരിശോധിക്കുന്നത്. ആദായനികുതി ഉദ്യോഗസ്ഥര്‍ക്കൊപ്പം സിബിഐ ഉദ്യോഗസ്ഥരും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ടെന്നാണ് സൂചന.
