കണ്ണുര്‍: 50 ലക്ഷം രൂപയുടെ പുതിയ നോട്ടുകളുമായി രണ്ടുപേരെ പിടികൂടി. കണ്ണൂര്‍ കൂത്തുപറമ്ബില്‍ നിന്നാണ് എക്‌സൈസ് സംഘം മഹാരാഷ്ട്ര സ്വദേശികളായ രഞ്ജിത് പലങ്കി, രാഹുല്‍ അദികും എന്നിവരെ പിടികൂടിയത്.
എക്‌സൈസ് കമീഷണര്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വാഹനപരിശോധനക്കിടെയാണ് കെഎസ്ആര്‍ടിസി ബസില്‍ നിന്നും പണം പിടിച്ചെടുത്തത്. രണ്ടായിരം രൂപയുടെ പുതിയ നോട്ടുകളും നൂറു രൂപ നോട്ടുകളുമാണ് പിടിച്ചെടുത്തവയിലുള്ളത്.
പിടിയിലായവരെ കോഴിക്കോട് നിന്നുള്ള പ്രത്യേക എന്‍ഫോഴ്‌സ്‌മെന്റ് സംഘത്തിന് കൈമാറും.
