മോസ്‌കോ : 92 പേരുമായി പോയ റഷ്യന്‍ വിമാനം കാണാതയതായി സംശയം.റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ടിയു 154 വിമാനമാണ് അപ്രത്യക്ഷമായത്. വിമാനത്തിലുണ്ടായിരുന്നത് 82 യാത്രക്കാരും പത്ത് വിമാന ജീവനക്കാരുമാണെന്നാണ് വിവരം.പറന്നുയര്‍ന്നതിനു പിന്നാലെ വിമാനം റഡാറില്‍ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു.
സോചിയില്‍ നിന്ന് സിറിയയിലെ ലതാകിയയിലേക്ക് പോവുകയായിരുന്നു വിമാനം. സോചി അഡ് ലെര്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം യാത്ര ആരംഭിച്ചത്. വിമാനം കാണാതായതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും റഷ്യ നടത്തിയിട്ടില്ല. യാത്ര ആരംഭിച്ച് 20 മിനിട്ടിനുള്ളില്‍ വിമാനം അപ്രത്യക്ഷമാവുകയായിരുന്നു.
പ്രതിരോധമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും പ്രതിരോധ മന്ത്രാലയത്തിനു കീഴിലെ മ്യൂസിക് ബാന്‍ഡ് അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്.
ലതാകിയയിലെ റഷ്യന്‍ എയര്‍ബേസില്‍ പുതുവര്‍ഷത്തോട് അനുബന്ധിച്ച് നടക്കുന്ന സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു സംഘമെന്നാണ് വിവരം. വിമാനത്തിനായുളള തിരച്ചില്‍ ആരംഭിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
