തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ വൈദ്യുതമന്ത്രി എം.എം.മണിയുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളിയ സാഹചര്യത്തില്‍ അദ്ദേഹം മന്ത്രിസ്ഥാനം ഒഴിയാന്‍ തയാറാകണമെന്ന് കെപിസിസി പ്രസിഡന്റ് വി.എം.സുധീരന്‍.
മന്ത്രിസ്ഥാനത്ത് തുടരുന്നത് ശരിയല്ല. മന്ത്രിസ്ഥാനം രാജിവയ്ക്കണം. ഇല്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നു പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. എം.എം.മണിക്കെതിരായ കോടതിവിധിയും മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടറിയുമായ കെ.കെ.ജയചന്ദ്രനെ ഈ കേസില്‍ പ്രതിചേര്‍ത്തതും സിപിഎമ്മിന്റെ അക്രമ രാഷ്ര്ടീയത്തിനെതിരെയുള്ള കനത്ത തിരിച്ചടിയാണ്. കോടതിവിധിയില്‍ അസാധാരണമായി ഒന്നുമില്ലെന്നും അതിനാല്‍ അദ്ദേഹം രാജിവയ്‌ക്കേണ്ടതില്ലെന്നുമുള്ള സിപിഎം സംസ്ഥാന സെക്രട്ടറിയുടെ നിലപാട് യഥാര്‍ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല– സുധീരന്‍ പറഞ്ഞു.
മന്ത്രിക്കെതിരെ കേസുണ്ടെന്നും പ്രഥമദൃഷ്ട്യ മന്ത്രിക്കുറ്റക്കാരനാണെന്നും വ്യക്തമാക്കുന്ന കോടതിവിധി വന്നതിനാല്‍ ജുഡീഷറിയേയും വെല്ലുവിളിക്കാതെ എത്രയും പെട്ടെന്ന് മന്ത്രി രാജിവച്ച് ഒഴിയുകയാണ് വേണ്ടതെന്നും സുധീരന്‍ വ്യക്തമാക്കി.
