പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: സബ്‌സിഡി നിരക്കിലുള്ള പാചകവാതകത്തിന്റെ വിലയും മണ്ണെണ്ണ വിലയും എണ്ണ കമ്പനികള്‍ വീണ്ടും വര്‍ധിപ്പിച്ചു. പാചകവാതക സിലിണ്ടര്‍ ഒന്നിന് രണ്ട് രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. സബ്‌സിഡി നിരക്കിലുള്ള പാചകവാതക വില സിലിണ്ടറിന് 434.71 രൂപയാണ് ഡല്‍ഹിയിലെ വില.

സബ്‌സിഡിയുള്ള 12 സിലിണ്ടറുകള്‍ക്ക് ശേഷം വാങ്ങുന്ന സിലിണ്ടറുകളുടെ വില ശനിയാഴ്ച ഒരു രൂപ വര്‍ധിപ്പിച്ചിരുന്നു. സബ്‌സിഡി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂലൈയില്‍ സിലിണ്ടറുകള്‍ക്ക് രണ്ട് രൂപയെന്ന നിരക്കില്‍ വില വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. മണ്ണെണ്ണ വില ലിറ്ററിന് 26 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

 

വിമാന ഇന്ധനത്തിന്റെ നിരക്കും വര്‍ധിപ്പിച്ചിട്ടുണ്ട്. വിമാന ഇന്ധനവില എട്ട് ശതമാനം വര്‍ധിച്ച് കിലോ ലിറ്ററിന് 52, 540.63 രൂപയായി.

Leave a Reply

Your email address will not be published. Required fields are marked *