ഇനി ഇലക്‌ട്രോണിക് ചിപ്പ് പാസ്‌പോര്‍ട്ടിലും

ന്യൂഡല്‍ഹി : ബയോമെട്രിക് സുരക്ഷാ സംവിധാനങ്ങളുള്ള ഇപാസ്‌പോര്‍ട്ട് ഈവര്‍ഷം പുറത്തിറക്കും. പാസ്‌പോര്‍ട്ട് എടുക്കല്‍ ലളിതമായത്തോടെ കേന്ദ്ര സര്‍ക്കാര്‍ പാസ്‌പോര്‍ട്ടില്‍ ഘടിപ്പിച്ചിട്ടുള്ള ചിപ്പില്‍ പാസ്‌പോര്‍ട്ടിലെ എല്ലാ വിവരങ്ങളും, ഒപ്പം ബയോമെട്രിക്ക് വിവരങ്ങളും ഉണ്ടാകും. ഇലക്‌ട്രോണിക് ചിപ്പ് ഘടിപ്പിച്ചത് പാസ്‌പോര്‍ട്ടിന്റെ ദുരുപയോഗം തടയുകയാണ് ലക്ഷ്യം. പാസ്‌പോര്‍ട്ടിലെ വിവരങ്ങള്‍ രഹസ്യമാക്കി വയ്ക്കാന്‍ കഴിയുമെന്നു മാത്രമല്ല വ്യാജപാസ്‌പോര്‍ട്ടുകള്‍ തടയാനും ഇത് ഉപകരിക്കും..
ജര്‍മനി, ഇറ്റലി, ഘാന എന്നീ രാജ്യങ്ങളില്‍ ബയോമെട്രിക് ഇപാസ്‌പോര്‍ട്ടാണുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *