ന്യൂഡല്‍ഹി: ക്യഷ്‌ലെസ് പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വന്‍ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍. പാചകവാതക സിലിണ്ടറുകള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്താല്‍ അഞ്ച് രൂപ ഇളവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
പൊതുമേഖലാ എണ്ണക്കന്പനികളായ ഐഒസി, ബിപിസിഎല്‍, എച്ച്പിസിഎല്‍ എന്നിവയുടെ എല്‍പിജി സിലിണ്ടറുകള്‍ക്ക് കാര്‍ഡുകളും നെറ്റ് ബാങ്കിങ്ങ് വഴി പണമടച്ചാലാണ് ഒരു സിലിണ്ടറിന് അഞ്ച് രൂപയുടെ ഇളവ് ലഭിക്കുമെന്ന് പറഞ്ഞിരിക്കുന്നത്. പെട്രോളിനും ഡീസലിനും 075 ശതമാനം ഇളവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
