മുസ്ലീം ലീഗിനെ നിരോധിക്കണം ബിജെപി

പാലക്കാട്: മുസ്ലിംലീഗിനെ പിരിച്ചുവിടുകയോ രാഷ്ട്രീയ പ്രവര്‍ത്തനം നിയമപരമായി തടയുകയോ വേണമെന്നു ബി.ജെ.പി. മതത്തേയും രാഷ്ട്രീയത്തേയും കൂട്ടിക്കുഴയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ വിധി പരിശോധിച്ചാല്‍ മുസ്ലിം ലീഗിന്റെ പ്രവര്‍ത്തനം നിരോധിക്കേണ്ടതാണെന്നും ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ. എ.കെ. നസീര്‍. ബി.ജെ.പി. പാലക്കാട് ജില്ലാ നേതൃ സമ്മേളനം ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുസ്ലീം ഒരു മതത്തെ സൂചിപ്പിക്കുന്ന പദമായതിനാല്‍ ആ മതത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയ്ക്ക് ഈ പാര്‍ട്ടിയുടെ ജനപ്രതിനിധികളെല്ലാംതന്നെ ഒരു മതത്തിന്റെ പേരുപയോഗിച്ചുകൊണ്ട് വോട്ടുനേടി ജയിച്ചവരുമാണ്.
അതുകൊണ്ടുതന്നെ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം വ്യക്തിപരമാണെന്നും മതത്തെയും രാഷ്ട്രീയത്തെയും തമ്മില്‍ കൂട്ടിക്കുഴയ്ക്കുന്നത് ഭരണഘടനാവിരുദ്ധമാണ് എന്ന സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ വിധി ഈ രാഷ്ട്രീയ പാര്‍ട്ടിയുടെ അസ്തിത്വംതന്നെ ചോദ്യംചെയ്യപ്പെടുന്നതാണെന്നും അഡ്വ. എ.കെ. നസീര്‍ ചൂണ്ടിക്കാട്ടി.
ബി.ജെ.പി. ജില്ലാപ്രസിഡന്റ് എ. നാഗേഷ് അധ്യക്ഷതവഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *