ബിഎസ്പി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ലക്‌നോ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഉത്തര്‍പ്രദേശില്‍ 100 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെ ബിഎസ്പി പ്രഖ്യാപിച്ചു. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പ്രഖ്യാപിച്ചവയില്‍ മൂന്നിലൊന്നു സീറ്റാണ് മുസ്ലിം സ്ഥാനാര്‍ഥികള്‍ക്കു വിട്ടുനല്‍കിയിരിക്കുന്നത്. 36 മുസ്ലിം സ്ഥാനാര്‍ഥികള്‍ ആദ്യ പട്ടികയില്‍ ഉള്‍പ്പെട്ടു. 97 മുസ്ലിം സ്ഥാനാര്‍ഥികളെയും 87 ദളിത് സ്ഥാനാര്‍ഥികളെയും മത്സരരംഗത്തിറക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
403 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ്.

Leave a Reply

Your email address will not be published. Required fields are marked *