ന്യൂഡല്‍ഹി: നവമാധ്യമങ്ങളിലൂടെ പണംനല്‍കി നടത്തുന്ന പ്രചാരണങ്ങളും സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവുകളുടെ കൂട്ടത്തില്‍ പരിഗണിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. ട്വിറ്റര്‍, ഫേസ്ബുക്ക്, മറ്റു മാധ്യമങ്ങള്‍ എന്നിവയിലൂടെ നടത്തുന്ന പ്രചാരണങ്ങളെയാണ് കമ്മിഷന്‍ ഇത്തരത്തില്‍ പരിഗണിക്കുന്നത്.
ശബ്ദ സന്ദേശങ്ങള്‍, അത് മറ്റു സംസ്ഥാനങ്ങളില്‍നിന്നു ലഭിച്ചതാണെങ്കില്‍ക്കൂടി ചെലവിനൊപ്പം ചേര്‍ക്കുമെന്ന് കമ്മിഷന്‍ വക്താവ് അറിയിച്ചു. അച്ചടിക്കുന്ന പോസ്റ്ററുകളിലും നോട്ടീസുകളിലും പബ്ലിഷറുടെ പേര് നിര്‍ബന്ധമായും ചേര്‍ക്കണമെന്നും മറിച്ചായാല്‍ അത് പ്രിന്റിംഗ് പ്രസിന്റെ ലൈസന്‍സ് റദ്ദാക്കുന്നതിനുവരെ കാരണമായ കുറ്റമായി കണക്കാക്കുമെന്നും കമ്മിഷന്‍ വക്താവ് വ്യക്തമാക്കി.
പഞ്ചാബ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ 28 ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പിനായി സ്ഥാനാര്‍ഥികള്‍ക്കു ചെലവഴിക്കാന്‍ കഴിയുന്നത്.
