ഘടകകക്ഷികളുടെ വകുപ്പുകളില്‍ ഇടപെടാന്‍ സി.പി.എം

തിരുവനന്തപുരം: ഘടകകക്ഷികളുടെ വകുപ്പുകളില്‍ പരിശോധന നടത്താന്‍ സി.പി.എം സംസ്ഥാന സമിതിയില്‍ തീരുമാനം.

എല്‍.ഡി.എഫ് എന്ന നിലയില്‍ പരിശോധന നടത്താനാണ് നീക്കം. ഇതുസംബന്ധിച്ച കത്ത് മാധ്യമങ്ങള്‍ക്ക് ലഭിച്ചു. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെ പ്രവര്‍ത്തനം 6 മാസത്തിലൊരിക്കല്‍ വിലയിരുത്താനും സംസ്ഥാന സമിതിയില്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി നേരിട്ട് പേഴ്‌സണല്‍ സ്റ്റാഫിന്റെ യോഗം വിളിച്ചത്. മന്ത്രിമാരുടെ പ്രവര്‍ത്തനത്തെപ്പറ്റി സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യാനും സി.പി.എം നേരത്തെതന്നെ തീരുമാനിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.

സി.പി.എം പോളിറ്റ് ബ്യൂറോ യോഗം തിരുവനന്തപുരത്ത് തുടരുന്നതിനിടെയാണ് സംസ്ഥാന സമിതിയില്‍ നേരത്തെയുണ്ടായ തീരുമാനം പുറത്തുവന്നത്.
അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ എന്ത് അടവുനയം സ്വീകരിക്കണമെന്ന വിഷയം പി.ബി യോഗം ചര്‍ച്ചചെയ്തു. ഇതുപക്ഷ ഐക്യം തകരാതെ തിരഞ്ഞെടുപ്പിനെ നേരിടണമെന്ന അഭിപ്രായമാണ് പി.ബി യോഗത്തില്‍ ഉയര്‍ന്നത്. വി.എസിനെതിരായ പി.ബി കമ്മീഷന്റെ കത്തും ബന്ധു നിയമന വിവാദത്തില്‍പ്പെട്ട ഇ.പി ജയരാജന്‍, പി.കെ ശ്രീമതി എന്നിവര്‍ക്കെതിരായ നടപടിയും പി.ബി യോഗം ചര്‍ച്ചചെയ്യുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *