എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി സിനിമകള്‍ റീലീസിന്

കൊച്ചി: എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി സിനിമകള്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിച്ചു. തീയറ്റര്‍ വിഹിതത്തെ ചൊല്ലിയുള്ള തര്‍ക്കം മൂലം റിലീസ് മുടങ്ങിയ ചിത്രങ്ങളാണ് ജനുവരി 12 മുതല്‍ തീയറ്ററുകളില്‍ എത്തുന്നത്. പൃഥ്വിരാജ് ചിത്രം ‘എസ്ര’ ഉള്‍പ്പടെ ആറോളം ചിത്രങ്ങളാണ് റിലീസിന് തയാറായിരിക്കുന്നത്. ബി ക്ലാസ് തീയറ്ററുകളിലും മള്‍ട്ടിപ്ലക്‌സ് കോംപ്ലക്‌സുകളിലും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനില്‍ ഉള്‍പ്പെടാത്തെ തീയറ്ററുകളിലും സിനിമകള്‍ റിലീസ് ചെയ്യും. എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനിലെ ചില അംഗങ്ങളും റിലീസിന് തയാറായിട്ടുണ്ടെന്നാണ് നിര്‍മാതാക്കളും വിതരണക്കാരും അവകാശപ്പെടുന്നത്. ജനുവരി 12ന് വിനീതും ലക്ഷ്മി ഗോപാലസ്വാമിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച കാംബോജി എന്ന ചിത്രം റിലീസിനെത്തും. ജനുവരി 19, 26 തീയതികളിലാകും മറ്റ് ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുക. 19ന് മുന്‍പ് നിലവിലെ തര്‍ക്കങ്ങള്‍ പരിഹരിച്ച് മുന്നോട്ടുവന്നില്ലെങ്കില്‍ ഇനി എ ക്ലാസ് തീയറ്ററുകള്‍ക്ക് സിനിമകള്‍ നല്‍കില്ലെന്ന് നിര്‍മാതാക്കളും വിതരണക്കാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *