പുതുവല്‍സരാഘോഷം : ദുബായില്‍ 63 നിലകളുളള ഹോട്ടലിനു തീപിടിച്ചു.

ദൂബായ് : ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ദൂബായ് ബുര്‍ജ് കലീഫക്കരികിലെ 63 നിലകളുളള ഹോട്ടല്‍ സമുച്ചയത്തിലാണ് അര്‍ദ്ധരാത്രിയില്‍ തീ പിടിച്ചത്. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റതായി ഔദ്യോഗിക ഏജന്‍സികള്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ നിയന്ത്രണവിധെയമെന്നും ഏജന്‍സികള്‍ പറയുന്നു. തീ പിടിത്തത്തിന്റെ കാരണമെന്താണെന്ന് ഇതുവരെ കണ്ടുപിടിക്കാനായില്ലെന്നാണ് ഇതുവരെ ഔദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിച്ച വിവരം.

പുതുവര്‍ഷാഘോഷത്തിനായെത്തിയ വലിയ ജനകൂട്ടത്തിന്റെ ആഘോഷപരിപാടികള്‍ക്കിടയില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് ദൃസാക്ഷികളെ ഉദ്ധരിച്ച മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീപിടിത്തമുണ്ടായ അഡ്രസ് ഡൗണ്‍ ടൗണ്‍ ഹോട്ടലിന്‍ നിന്നും എല്ലാരേയും ഒഴിപ്പിച്ചതായും ഹോട്ടലുടമകള്‍ അറിയിച്ചതായി ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. രാത്രി 9.30നാണ് സംഭവം. തീ ഹോട്ടല്‍ സമുച്ചയത്തിലേക്ക് പെട്ടെന്നു പടര്‍ന്ന് പിടിക്കുകയായിരുന്നുവെന്നും ദൃകസാക്ഷികള്‍ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *