ഷാര്‍ജ: ഷാര്‍ജ ലൈറ്റ് ഫെസ്റ്റിവലിന്റെ ഏഴാം സീസണ് തുടക്കമിട്ടു. ഫെബ്രുവരി 2 മുതല്‍ പത്ത് ദിവസത്തേയ്ക്കാണ് ആഘോഷം. ഷാര്‍ജ എമിറേറ്റിലെ 13 ലൊക്കേഷനുകളിലായാണ് ലൈറ്റ് ഫെസ്റ്റിവല്‍ സംഘടിപ്പിച്ചിരിക്കുന്നത്.
വൈകിട്ട് 6.30 മുതല്‍ 11 മണിവരെയാണ് ഷോ. അവധിദിനങ്ങളില്‍ വൈകിട്ട് ആറര മുതല്‍ രാത്രി 12 മണിവരെ ഷോയുണ്ടാകും.
ഹൃദയഹാരിയായ വര്‍ണവൈവിധ്യ ലൈറ്റുകള്‍ കൊണ്ട് ഷാര്‍ജയിലെ പ്രധാന കെട്ടിടങ്ങള്‍ അലങ്കരിച്ചിട്ടുണ്ട്. അല്‍ ഖാസിമിയ യൂണിവേഴ്‌സിറ്റി ആംഫിതീയേറ്ററില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഫെസ്റ്റിവലിനെ കുറിച്ച് അധികൃതര്‍ വിശദീകരിച്ചു.
