കൊച്ചി: ആലുവയില്‍ ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ പൊലീസിനെക്കണ്ടു പുഴയില്‍ചാടി. ഒരാള്‍ മരിച്ചു, മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. കൂട്ടാളിയെ പുഴയില്‍നിന്നു രക്ഷിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിലങ്ങിട്ടു കട്ടിലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വടക്കന്‍ പറവൂര്‍ സ്വദേശികളാണെന്നു പ്രാഥമികവിവരം.
ഇവര്‍ കോതമംഗലത്തു ബൈക്കിലെത്തി മാല പൊട്ടിക്കുന്ന കേസിലെ പ്രതികളാണെന്നു സംശയിക്കുന്നു. കോതമംഗലത്തുനിന്നു പൊട്ടിച്ചതെന്നു കരുതുന്ന മാല ഇവരുടെ ബാഗില്‍നിന്നു കണ്ടെടുത്തു. കോതമംഗലം മുതല്‍ പലേടത്തും പൊലീസ് ഇവരെ പിടിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ആലുവയില്‍ എത്തിയപ്പോള്‍ പുഴയില്‍ ചാടിയത്.
