കേജരിവാള്‍ തീവ്രവാദികളെ പിന്തുണയ്ക്കുന്നു: രാഹുല്‍ ഗാന്ധി

അമൃത്സര്‍: ആം ആദ്മി പാര്‍ട്ടി കണ്‍ വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാളിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ബത്തിന്ദയിലുണ്ടായ കാര്‍ ബോംബ് കേസില്‍ കേജരിവാള്‍ പ്രതികളെ സംരക്ഷിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

ബത്തിന്ദയിലെ മാവൂറിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 6 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഫെബ്രുവരി 4ന് നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണ റാലിയിലാണ് രാഹുല്‍ ഗാന്ധി കേജരിവാളിനെതിരെ ഗുരുതര ആരോപണമുന്നയിച്ചത്.

കേജരിവാള്‍ തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്നും രാഹുല്‍ പറഞ്ഞു.
ജനുവരി 31നാണ് ബത്തിന്ദയില്‍ സ്‌ഫോടനമുണ്ടായത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ഹര്‍മീന്ദര്‍ സിംഗ് ജാസിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു സ്‌ഫോടനം.

Leave a Reply

Your email address will not be published. Required fields are marked *