സുധീരനും, വി എസ്സും വളഞ്ഞിട്ട് ആക്രമിച്ചു

ൂവാറ്റുപുഴ: പിണറായി സര്‍ക്കാരിനെ വിലയിരുത്താന്‍ സമയമായിട്ടില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പിണറായി നല്ലത് ചെയ്യാന്‍ ശ്രമിക്കുന്നുവെങ്കിലും മുന്നണിയില്‍ നിന്ന് പ്രതിച്ഛായ നഷ്ടപ്പെടുത്താന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

അയിത്തം കേരളത്തില്‍ തിരികെ വരുന്നതിന്റെ സൂചനയായി വേണം ദൈവശതകം ചൊല്ലിയ കുട്ടിയെ തല്ലിയത് കാണാന്‍. മൈക്രോഫിനാന്‍സിന്റെ പേരില്‍ സുധീരനും അച്യൂതാനന്ദനും എന്നെ വളഞ്ഞിട്ട് ആക്രമിച്ചു.2000 കോടി അടിച്ചു മാറ്റിയെന്നാണ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ അവരുടെ സ്ഥിതിയെന്താണെന്ന് ആലോചിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബിജെപിക്കും ബിഡിജെഎസ്സിനും മനസുകൊണ്ടുപോലും അലിഞ്ഞു ചേരാനായിട്ടില്ല.
അവര്‍ക്ക് ഒരുമിച്ച് നില്‍ക്കാന്‍ താല്‍പ്പര്യമില്ല. എല്ലാക്കാര്യത്തിലും തനിപ്പിടി എന്ന നിലപാടില്‍ നില്‍ക്കുന്ന ബിജെപിയുമായുള്ള ബന്ധത്തില്‍ എന്തോ കുഴപ്പമുണ്ട്. ഈ ബന്ധം ഭാവിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *