ഉദ്ദ്യോഗസ്ഥര്‍ക്ക് ജി.സുധാകരന്റെ മുന്നറിയിപ്പ്

ഗുരുവായൂര്‍: ഡെമോക്രസിക്ക് താഴെ ഉത്തരവാദിത്തത്തോടെ അടങ്ങി നിന്നില്ലെങ്കില്‍ അടിച്ച് പല്ലു കൊഴിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍. ഗുരുവായൂര്‍ പൊന്നാനി ദേശീയപാതയുടെ നവീകരണ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനിടെയാണ് മന്ത്രിഉദ്ദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്.

സെക്രട്ടറിയേറ്റില്‍ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്ത നടപടിയുടെ പശ്ത്താലത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. സെക്രട്ടറിയേറ്റില്‍ ജോലി ചെയ്യുന്നവര്‍ ആയൂഷ്‌കാലം വരെ അവിടെ പിടിച്ച് തൂങ്ങാമെന്ന് ആരും സ്വപ്‌നം കാണേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആഞ്ഞടിച്ചശേഷം പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമര്‍ശിച്ചു. ടാര്‍ കുറയുമ്പോള്‍ കരിവാരിത്തേച്ച് സര്‍ക്കാരിനെയും ജനങ്ങളെയും കബളിപ്പിക്കുന്ന ഉദ്യോഗസ്ഥര്‍ ഉണ്ടെന്നും മന്ത്രി തുറന്നടിച്ചു. റോഡു പണിയുന്നതും പാലം പണിയുന്നതും ഒരു കലയായി വേണം കരുതാന്‍ എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം ഇനിമുതല്‍ റോഡിന്റെ നിലവാരം അറിയാനായി ജനങ്ങളുമായി ചേര്‍ന്ന് സോഷ്യല്‍ ഓഡിറ്റ് നടത്തിയതിനു ശേഷമേ ഉദ്ഘാടന ചടങ്ങുകള്‍ നടത്തുകയുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *