എംഎല്‍എമാര്‍ തടവിലില്ലെന്ന് പോലീസ്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ വഴിത്തിരിവ്. ശശികല പക്ഷം എം.എല്‍.എമാരെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്ന ആരോപണം തള്ളി പൊലീസ് മദ്രാസ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

എം.എല്‍.എമാര്‍ ആരുടേയും തടവിലല്ല ഇവര്‍ സ്വതന്ത്രരാണെന്നും ഇവരിലാരും പരാതികള്‍ ഉന്നയിച്ചില്ലെന്നുമാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. അതിനിടെ തന്നെ പിന്തുണയ്ക്കുന്ന 119 എം.എല്‍.എമാരെയും കോടതിയില്‍ എപ്പോള്‍ വേണമെങ്കിലും ഹാജരാക്കാമെന്ന് ശശികല അറിയിച്ചു.

എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ തടവിലാണെന്ന ആരോപണത്തെ തുടര്‍ന്നാണ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മദ്രാസ് ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടത്. കേസില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാന്‍ വേണ്ടി മാറ്റിവെച്ചു.

അതേസമയം ശശികലയെ 24 മണിക്കൂറിനുള്ളില്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാന്‍ ഗവര്‍ണറോട് ആവശ്യപ്പെടണമെന്നുള്ള ഹര്‍ജി സുപ്രീം കോടതിയിലെത്തി.എന്നാല്‍ ഇതില്‍ കോടതി തീരുമാനമെടുത്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *