ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാകമ്മീഷന്‍

തിരുവനന്തപുരം: ലോ അക്കാഡമിയിലെ വിദ്യാര്‍ഥികളെ ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്ത മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്ന് ദേശീയ വനിതാകമ്മീഷന്‍ അംഗം സുഷമ സാഹു. വിദ്യാര്‍ഥികളുടെ മൊഴിയെടുത്ത ശേഷമാണ് സുഷമ സാഹു പ്രതികരിച്ചത്.

 
ലോ അക്കാഡമിയില്‍ ഹിറ്റ്‌ലറെ പോലെയായിരുന്നു ലക്ഷ്മി നായരുടെ പെരുമാറ്റം. ആണ്‍കുട്ടികളുമായി സംസാരിക്കുന്ന പെണ്‍കുട്ടികളെ മോശക്കാരികളായി ചിത്രീകരിച്ചു. ലക്ഷ്മി നായരുടെ പെരുമാറ്റങ്ങളെക്കുറിച്ച് രേഖാമൂലം പരാതി നല്‍കാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടുണ്ടെന്നും പരാതി ലഭിച്ചു കഴിഞ്ഞാല്‍ അറസ്റ്റ് ആവശ്യപ്പെട്ട് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറെ സമീപിക്കുമെന്നും സുഷമ സാഹു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *