ശശികല ഇന്ന് കീഴടങ്ങിയേക്കും

ചെന്നൈ: അഴിമതി കേസില്‍ നാലു വര്‍ഷത്തെ തടവുശിക്ഷയ്ക്കു വിധിയ്ക്കപ്പെട്ട അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ഇന്നു കോടതിയില്‍ കീഴടങ്ങിയേക്കും. ശശികല ഇന്നു രാവിലെ ബംഗളൂരുവിലേക്കു തിരിക്കുമെന്നാണ് വിവരം. റോഡ് മാര്‍ഗമായിരിക്കും അവര്‍ ബംഗളൂരുവിലെത്തുക.

അതേസമയം, ജയലളിത അണ്ണാ ഡിഎംകെയില്‍നിന്നും പുറത്താക്കിയ അംഗങ്ങളെ ശശികല തിരിച്ചെടുത്തു. ടി.പി.വി. ദിനകരന്‍, ഡോ. വെങ്കിടേഷ് എന്നിവരെയാണ് തിരിച്ചെടുത്തത്. അണ്ണാ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായി ടി.പി.വി. ദിനകരനെ നിയമിച്ചതായും ശശികല അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *