വ്യാജലോട്ടറി തടയാന്‍ നിയോഗിച്ച സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജലോട്ടറി തടയാന്‍ നിയോഗിച്ച സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.

അച്ചടിയില്‍ കൂടുതല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ വേണമെന്ന് നിര്‍ദ്ദേശം നല്‍കി.

അച്ചടിശാലകളില്‍ സിസിടിവി സ്ഥാപിക്കും. ലോട്ടറിയുടെ പകര്‍പ്പെടുത്താല്‍ അസാധു എന്ന് അച്ചടിച്ചുവരുന്ന സാങ്കേതിക വിദ്യ കൊണ്ടുവരണം. ലോട്ടറി അച്ചടിക്കാന്‍ വാട്ടര്‍മാര്‍ക്കുള്ള പേപ്പര്‍ ഉപയോഗിക്കണം എന്നിവയാണ് റിപ്പോര്‍ട്ടില്‍ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍.

മൂന്നുമാസത്തിനകം ഈ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *