സര്‍ക്കാര്‍ രൂപവത്ക്കരിക്കാന്‍ അവകാശവാദവുമായി ശശികലയുടെ പകരക്കാരന്‍ എടപ്പാടി പളനിസാമി ഗവര്‍ണറെ കണ്ടതിന് പിന്നാലെ പുതിയ കരുനീക്കങ്ങളുമായി പനീര്‍സെല്‍വ വിഭാഗവും രംഗത്ത്.പനീര്‍സെല്‍വം വിഭാഗത്തെ പ്രതിനിധീകരിച്ച് രാജ്യസഭ എംപി മൈത്രേയനും മനോജ് പാണ്ഡ്യനും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി ചര്‍ച്ച നടത്തി.എടപ്പാടി പളനിസാമിയും 11 മന്ത്രിമാരും ഗവര്‍ണറെ കണ്ടതിനു പിന്നാലെയാണ് പനീര്‍സെല്‍വം വിഭാഗത്തിന്റെ കൂടിക്കാ!ഴ്ച.
കൂവത്തൂര്‍ റിസോര്‍ട്ടില്‍ ചേര്‍ന്ന എംഎല്‍എമാരുടെ യോഗമാണ് ശശികലക്ക് പകരക്കാരനായി എടപ്പാടി പളനിസാമിയെ തെരഞ്ഞെടുത്തത്.പനീര്‍സെല്‍വത്തേയും പിന്തുണക്കുന്ന എംഎല്‍എമാരേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും തീരുമാനിച്ചു.എന്നാല്‍ പനീര്‍സെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ച എംപിമാരെ പുറത്താക്കിയിട്ടില്ല.
എംഎല്‍എ മാരെ പാര്‍പ്പിച്ചിരിക്കുന്ന കൂവത്തൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.കൂവത്തൂരിലേക്കുളള പനീര്‍സെല്‍വത്തിന്റെ യാത്ര സുരക്ഷാ കാരണങ്ങളാല്‍ പൊലീസ് വിലക്കി.റിസോര്‍ട്ടില്‍ വന്‍ പൊലീസ് സംഘം നിലയുറപ്പിച്ചിരിക്കുകയാണ്.
ഇതിനിടെ തമി!ഴ്‌നാട്ടിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് പിന്നില്‍ രണ്ട് കേന്ദ്ര മന്ത്രിമാര്‍ക്ക് പങ്കുണ്ടെന്ന ആരോപണവുമായി ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി.പനീര്‍സെല്‍വത്തെ മുമ്പില്‍ നിര്‍ത്തി ഇവര്‍ ചരടു വലിക്കുകയായിരുന്നു.ഇവരുടെ പേരുകള്‍ പിന്നീട് വെളിപ്പെടുത്തുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
