ഡല്‍ഹിയില്‍ വീണ്ടും കൂട്ടമാനഭംഗം; ആറു പേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍വകലാശാല വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്‍. നെഹ്‌റു നഗറിലെ പിജിഡിഎവി കോളജിലെ മൂന്നാംവര്‍ഷം വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ഗൗരവ്, സണ്ണി, സച്ചിന്‍, റോത്താഷ്, വിനോദ്, ബണ്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തതത്.

ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കോളജില്‍ നടന്ന പരിപാടിക്ക് ശേഷം പെണ്‍കുട്ടിയെ സുഹൃത്തുകള്‍ക്ക് ചേര്‍ന്നു ബൈക്കില്‍ റോത്താഷിന്റെ വീട്ടില്‍ എത്തിച്ചു. അവിടെ കാത്തുനിന്ന മറ്റുള്ളവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ കൂട്ടമാനഭംഗപ്പെടുത്തുകയായിരുന്നു. സംഭവത്തെക്കുറിച്ച് പോലീസിനോട് പരാതി നല്‍കരുതെന്നും അവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി ഡപ്യൂട്ടി കമ്മീഷണര്‍ റോമില്‍ ബാനിയ പറഞ്ഞു.

ഫെബ്രുവരി 18ന് പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആറംഗം സംഘത്തെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *