ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ. 11 ജില്ലകളിലെ 51 സീറ്റുകളിലേയ്ക്കാണ് തിങ്കളാഴ്ച വോട്ടെടുപ്പ് നടക്കുന്നത്. അഞ്ചാം ഘട്ടത്തില്‍ 608 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
ബല്‍റാംപൂര്‍, ഗോണ്ട, ഫൈസാബാദ്, അംബേദ്കര്‍ നഗര്‍, ബഹ്‌റൈച്ച്, ശ്രാവസ്തി, സിദ്ധാര്‍ത്ഥ് നഗര്‍, ബസ്തി, സന്ത് കബീര്‍നഗര്‍, അമേഠി, സുല്‍ത്താന്‍പൂര്‍ ജില്ലകളിലെ മണ്ഡലങ്ങളാണ് തിങ്കളാഴ്ച പോളിംഗ് ബൂത്തിലെത്തുന്നത്
