സാധാരണക്കാരുടെ ജീവിതം താറുമാറാക്കി

തിരുവനന്തപുരം:  രണ്ടാമത്തെ ബജറ്റ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുന്നു.നോട്ട് നിരോധനം തുഗ്ലക് പരിഷ്‌കാരമാണെന്ന സാഹിത്യകാരന്‍ എം.ടി വാസുദേവന്‍നായരുടെ പരാമര്‍ശത്തെ ഉദ്ധരിച്ചാണ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്.

നോട്ട് നിരോധന കാലത്തെ ബജറ്റ് അവതരണം വെല്ലുവിളി നിറഞ്ഞതാണെന്ന് ധനമന്ത്രി ചൂണ്ടികാട്ടി. നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ട എം ടി വാസുദേവന്‍ നായരുടെ വരികള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി ബജറ്റ് അവതരണത്തിലേക്ക് കടന്നത്. സാധാരണക്കാരുടെ ജീവിതം താറുമാറാക്കുന്നതാണ് നോട്ടു നിരോധനമെന്ന് ധനമന്ത്രി ആരോപിച്ച്

അഞ്ച് മാസം പിന്നിട്ടിട്ടും നോട്ടു നിരോധനത്തിന്റെ പ്രതിസന്ധി മാറിയില്ല.
അന്‍പത് ദിവസംകൊണ്ട് എല്ലാം ശരിയാകുമെന്നു പറഞ്ഞു. എന്നാല്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല. വരള്‍ച്ച പ്രകൃതിയുടെ പ്രതിബാസമാണെന്ന് പറയാം, എന്നാല്‍ നോട്ട് അസാധുവാക്കല്‍ മനുഷ്യനിര്‍മ്മിതമാണ്. ബാങ്കുകളില്‍ നിക്ഷേപങ്ങളില്‍ ഗണ്യമായ കുറവുണ്ടായി.

പണമുണ്ടെങ്കിലും വായ്പയെടുക്കാന്‍ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *