മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ വ്യാഴാഴ്ച സ്വലാത്ത് നഗറില്‍ റബീഅ് ആത്മീയ സംഗമവും സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് ദാന ചടങ്ങും നടക്കും. വൈകുന്നേരം നാലിന് ആരംഭിക്കുന്ന പരിപാടിയില്‍ പ്രകീര്‍ത്തന സദസ്സിന് നിസാം ആരിഫീന്‍ അല്‍ ബഞ്ചരി, നാസിം ഷാഫി (മലേഷ്യ), സമദ് അമാനി പട്ടുവം എന്നിവര്‍ നേതൃത്വം നല്‍കും. ലോക അറബി ഭാഷാ ദിനാചരണത്തിന്റെ ഭാഗമായി അറബി ഭാഷാ രംഗത്ത് മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്ക് മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ നല്‍കി വരുന്ന സയ്യിദ് അഹ്മദുല്‍ ബുഖാരി അവാര്‍ഡ് സമസ്ത ട്രഷറര്‍ ചിത്താരി ഹംസ മുസ്‌ലിയാര്‍ക്ക് സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍, മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി എന്നിവര്‍ ചേര്‍ന്ന് നല്‍കും.
പരിപാടിയില്‍ സയ്യിദ് അഹ്മദുല്‍ ബുഖാരി ആണ്ട് നേര്‍ച്ചയും പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രാര്‍ത്ഥനയും നടത്തും. ഖുര്‍ആന്‍ പാരായണം, സ്വലാത്തുന്നാരിയ്യ, വിര്‍ദുല്ലത്വീഫ്, ബുര്‍ദ പാരായണം, ജനാസ നിസ്‌കാരം, പ്രാര്‍ത്ഥന എന്നിവക്ക് പ്രമുഖര്‍ നേതൃത്വം നല്‍കും. പരിപാടിക്കെത്തിച്ചേരുന്ന ആയിരങ്ങള്‍ക്ക് അന്നദാനം വിതരണം ചെയ്യും.
സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, സയ്യിദ് ഇസ്മാഈല്‍ ബുഖാരി, സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാന്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി, സയ്യിദ് സുഹൈല്‍ അസ്സഖാഫ് മടക്കര, കെ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, പി.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ നരിക്കോട്, അഷ്‌റഫ് സഖാഫി കടവത്തൂര്‍, അബ്ദുള്ളക്കുട്ടി ബാഖവി, അലിക്കുഞ്ഞി ദാരിമി, അബ്ദുല്‍ ഗഫൂര്‍ ബാഖവി പെരുമുഖം, ആര്‍.പി ഹുസൈന്‍ മാസ്റ്റര്‍, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, മുഹമ്മദലി ഹാജി സ്റ്റാര്‍ ഓഫ് ഏഷ്യ, മുഹമ്മദ് റഫീഖ് അമാനി, ഫൈസല്‍ അഹ്‌സനി ഉളിയില്‍ എന്നിവര്‍ സംബന്ധിക്കും.
