തിരുവനന്തപുരം: ധനകാര്യ ഓഫിസില്‍ നിന്നാണ് ബജറ്റ് പുറത്തായതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബജറ്റവതരണം ബഹിഷ്‌കരിച്ച് മീഡിയറൂമിലെത്തിയ ചെന്നിത്തല ബജറ്റ് ചോര്‍ന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെക്കണമെന്നാവശ്യപ്പെട്ടു.
ധനമന്ത്രി സഭയില്‍ ബജറ്റ് വായിക്കുന്നതിനൊപ്പം ചെന്നിത്തലയും മീഡിയറൂമില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പാകെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ബജറ്റ് വായിച്ചു.
