മലപ്പുറം-ജില്ലാ ആസ്ഥാനത്തിന്റെ മുഖം മിനുക്കാന്‍ സംസ്ഥാന ബജറ്റില്‍ പുതിയ പദ്ധതി. മലപ്പുറത്ത് ഗതാഗത കുരുക്കിന് പരിഹാരമായി ഫ്ളൈ ഓവര്‍ വരും. 50 കോടിയാണ് അനുവദിച്ചിട്ടുള്ളത്. മലപ്പുറം പോലിസ് സ്റ്റേഷന്‍ മുതല്‍ കിഴക്കേതല ചെത്തുപാലം വരെയാണ് ഫ്ളൈ ഓവര്‍ നിര്‍മിക്കുക. നിലമ്പൂര്‍ ബൈപാസിന് സ്ഥലമെടുപ്പിനും മറ്റുമായി 105 കോടി രൂപ അനുവദിച്ചു. കാക്കഞ്ചേരിയില്‍ 1.1 ലക്ഷം ചതുരശ്ര അടിയില്‍ ടെക്നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് നിര്‍മിക്കും. പൊന്നാനി, നിലമ്പൂര്‍ എന്നിവിടങ്ങളില്‍ ടൂറിസം ടെസ്റ്റിനേഷന്‍ ആക്കുന്നതിന്റെ ഭാഗമായി പാശ്ചാത്തല സൗകര്യമൊരുക്കും. സംസ്ഥാനത്ത് 11 ഹാര്‍ബറുകളുടെ നിര്‍മാണത്തിന് 39 കോടി വകയിരുത്തിയപ്പോള്‍ താനൂര്‍, പരപ്പനങ്ങാടിയും ഇതിള്‍ ഉള്‍പ്പെട്ടു. ഹാര്‍ബറുകളുമായി ബന്ധപ്പെട്ട റോഡ്, പാലം അടക്കം അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് പ്രത്യേക തുകയും അനുവദിച്ചിട്ടുണ്ട്. കാക്കഞ്ചേരിയില്‍ ടെക്നോ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് പദ്ധതിയും നേട്ടമാണ്. പൊന്നാനി തുറമുഖം പിപിപി മാതൃകയില്‍ നിര്‍മ്മിക്കാനും തീരുമാനമായിട്ടുണ്ട്. അതേസമയം, ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിരാശയ്ക്ക് വഴിമാറി. ടൂറിസം കേന്ദ്രങ്ങളുടെ പശ്ചാത്തല വികസനം പരിഗണിച്ചില്ല. നിലമ്പൂരിന്റെ ടൂറിസം വികസനത്തിനും പ്രത്യേക തുക അനുവദിക്കുമെന്നും പൊന്നാനിയില്‍ പശ്ചാത്തല സൗകര്യം ഒരുക്കുന്നതിന് കിഫ്ബി പ്രത്യേക നിക്ഷേപക പദ്ധതിയില്‍ നിന്ന് തുക അനുവദിക്കുമെന്നതും മാത്രാാണ് ടൂറിസത്തില്‍ ജില്ലക്ക് കിട്ടിയ പദ്ധതികള്‍. ചമ്രവട്ടം റഗുലേറ്റര്‍ കംബ്രിഡ്ജിലെ ചോര്‍ച്ച ഇല്ലാതാക്കി പൂര്‍ണ വിനിയോഗം ഉറപ്പുവരുത്തും. ഇതിനായി 10 കോടി രൂപ വകയിരുത്തി. സര്‍ക്കാര്‍ സ്‌കൂളുകളുടെ ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പദ്ധതില്‍ ജില്ലയിലെ നിരവധി സ്‌കൂളുകള്‍ ഇടം പിടിച്ചിട്ടുണ്ട്. കാലിക്കട്ട് സര്‍വകലാശാലയ്ക്ക് 24 കോടി രൂപയും തിരൂര്‍ മലയാള സര്‍വകലാശാലയ്ക്ക് എട്ട് കോടി രൂപയും ഗ്രാന്റായി ലഭിച്ചിട്ടുണ്ട്. മികവിന്റെ വിദ്യാഭ്യാസ കേന്ദ്രങ്ങളാക്കി വികസിപ്പിക്കുന്ന പദ്ധതില്‍ 13 സ്‌കൂളുകള്‍ ഇടം പിടിച്ചു. ഭൗതിക സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന പദ്ധതിയില്‍ 34 സ്‌കൂളുകളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
