തിരുവനന്തപുരം: യു ഡി എഫിലേക്ക് തന്റെ പാര്‍ട്ടിയെ തിരിച്ചു വിളിച്ചതിന് നന്ദിയുണ്ടെന്ന് കേരളകോണ്‍ഗ്രസ് നേതാവ് കെ എം മാണി. എന്നാല്‍ തത്കാലം പിന്തുണ മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിക്ക് മാത്രമാണ്. യു ഡി എഫില്‍ നിന്ന് വേദനയോടെയാണിറങ്ങിയത്. തത്കാലം മടങ്ങിപ്പോവുന്നില്ല.
യു ഡി എഫിനോട് വിധേയത്വമോ വിരോധമോ ഇല്ല. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മുന്നണി നിലപാടിനനുസരിച്ച് തീരുമാനമെടുക്കുമെന്നും മാണി പറഞ്ഞു.
എന്നാല്‍ മാണിയെ തിരിച്ചു വിളിച്ചത് പാപ്പരത്തമെന്ന് സി പി എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. പുതുപ്പള്ളിയില്‍ ജയിക്കണമെങ്കില്‍ മാണിയുടെ പിന്തുണ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
