തേയിലത്തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ഭീതിപരത്തി വീണ്ടും പുലിയുടെ സാന്നിധ്യം. കണ്ണന് ദേവന് കമ്പനി കന്നിമല എസ്റ്റേറ്റ് ടോപ്പ് ഡിവിഷനിലെ തൊഴിലാളിയായ അയ്യനാരുടെ ഒന്‍പതു മാസം ഗര്‍ഭിണിയായ ജേഴ്സി പശുവിനെയാണു കഴിഞ്ഞ ദിവസം പുലി ആക്രമിച്ചു കൊന്നത്.
ഞായറാഴ്ച മേയാന്‍ അഴിച്ചുവിട്ടിരുന്ന പശു തിരികെ വരാതിരുന്നതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ തേയിലത്തോട്ടത്തിലെ 22ാം നമ്പര്‍ ഫീല്‍ഡിലാണു ജഡം കണ്ടെത്തിയത്. ഇതിനു സമീപം പുലിയുടെ കാല്പാടുകളും കണ്ടെത്തി. മൂന്നാര്‍ സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. വി.സെല്‍വത്തിന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
ഈ മാസം ഏഴിന് ഇതേ എസ്റ്റേറ്റിലെ ലോവര്‍ ഡിവിഷനില്‍ കുമാറിന്റെ കറവപ്പശുവിനെയും കിടാവിനെയും പുലി ആക്രമിച്ചു കൊന്നിരുന്നു. ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന പുലി തോട്ടം തൊഴിലാളികള്‍ക്കിടയില്‍ ഭീതി പരത്തുകയാണ്.
