26 കാരന് 37കാരിയോട് അസ്ഥിയ്ക്ക് പിടിച്ച പ്രണയം അവസാനം കാമുകന്‍ ചെയ്തത്

കൊച്ചി: പ്രണയം അസ്ഥിതിയ്ക്ക് പിടിച്ച 26 കാരന്‍ 37 കാരിയ്‌ക്കൊപ്പം ഒളിച്ചോടി. എറണാകുളത്തെ നെടുമ്ബാശേരി വിമാനത്താവളത്തിനു സമീപമുള്ള നാവയത്തോട്ടിലാണ് സംഭവം. 26 കാരനായ വയറിങ് തൊഴിലാളിക്കു 37 കാരിയായ യുവതിയോട് കടുത്ത പ്രണയമാണ് ഉണ്ടായത്.

26 കാരനു വീട്ടില്‍ വിവാഹലോചനകള്‍ ഊര്‍ജിതമാക്കിയപ്പോഴാണു ഇരുവരും ഒളിച്ചോടിയത്.മൊബൈല്‍ ഫോണ്‍ സ്വീച്ച് ഓഫ് ആകുകയും മറ്റു വിവരങ്ങള്‍ കിട്ടാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന്. യുവാവിന്റെ വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ യുവാവിന്റെ മെബൈല്‍ അവസാനമായി ഓണാക്കിയത് വൈറ്റിലപ്പാറയിലാണെന്നു കണ്ടെത്തി. വൈറ്റിലപ്പാറയിലെ 37 കാരിയുടെ വീട്ടിലായിരുന്നു യുവാവ്.

അന്വേഷിച്ചെത്തിയ പൊലീസിനോട് താന്‍ ഈ യുവതിയെ പ്രണയിച്ചു പോയി എന്നും തനിക്കു മറ്റാരേയും വിവാഹം കഴിക്കേണ്ട എന്നും യുവാവ് പറഞ്ഞു. മാനസികവും ശാരീരികവുമായി താന്‍ ഈ യുവതിയുമായി അടുത്തുപോയി മറ്റൊരു വിവാഹത്തെക്കുറിച്ചു ചിന്തിക്കാന്‍ കഴിയില്ല എന്ന നിലപാടിലായിരുന്നു ഇയാള്‍. പിന്നീട് പൊലീസ് രണ്ട് പേരേയും പറഞ്ഞു മനസിലാക്കി യുവാവിനെ ബന്ധുക്കളുടെ കൂടെ പറഞ്ഞയച്ചു.

Leave a Reply

Your email address will not be published. Required fields are marked *