രാഷ്ട്രപതി തെരഞ്ഞെടുപ്പ്: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്

ന്യൂഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. എന്‍ഡിഎ സ്ഥാനാര്‍ഥി രാം നാഥ് കോവിന്ദിന് എതിരെ പൊതുസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ഇന്നു ചേരുന്ന യോഗത്തില്‍ തീരുമാനമുണ്ടാകും. എന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ഥിക്കു ജെഡിയുവും ശിവസേനയും പിന്തുണ നല്‍കിയ പശ്ചാത്തലത്തില്‍ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തി വിജയിപ്പിച്ചെടുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കു സാധ്യത വിരളമാണ്.

ബിജെപിക്കെതിരായ പ്രതിപക്ഷ കൂട്ടായ്മയ്ക്കുള്ള അവസരമായിട്ടായിരുന്നു കോണ്‍ഗ്രസ് രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കാണുന്നത്. ശക്തനായ ദളിത് സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ പ്രതിക്ഷത്തിനു കഴിഞ്ഞില്ലെ?ങ്കി?ല്‍ കോവിന്ദിനെ പിന്തുണയ്ക്കുമെന്നാണ് മായാവതി അറിയിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *