ഡിസിപി യതീഷ് ചന്ദ്രയ്‌ക്കെതിരെ ജേക്കബ് തോമസ് രംഗത്ത്

കൊച്ചി: എറണാകുളം പുതുവൈപ്പിനില്‍ ഐ.ഒ.സി പ്ലാന്റിനെതിരെ നടന്ന സമരത്തില്‍ ഡിസിപി യതീഷ് ചന്ദ്രയ്‌ക്കെതിരെ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്.

പൊലീസ് നടപടി ശരിയായില്ലന്നും, പൊലീസ് ജനങ്ങളെ സഹോദരങ്ങളായി കാണണമെന്നും ജേക്കബ് തോമസ് പറഞ്ഞു.

എന്നാല്‍ പുതുവൈപ്പിലെ സംഘര്‍ഷത്തില്‍ പ്രധാന മന്ത്രിയുടെ സന്ദര്‍ശനം മുന്‍നിര്‍ത്തിയാണ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്ന് യതീഷ് ചന്ദ്ര വ്യക്തമാക്കിയിരുന്നു.

പ്രധാന മന്ത്രിക്ക് കൊച്ചിയില്‍ തീവ്രവാദഭീഷണിയുണ്ടായിരുന്നു, സമരക്കാര്‍ പ്രതിഷേധിച്ചത് വാഹനവ്യൂഹം പോകേണ്ട വഴിയിലാണ്, ക്രമസമാധാന പ്രശ്‌നം ഒഴിവാക്കുകയായിരുന്നു ലക്ഷ്യമെന്നും ഡിസിപി പറഞ്ഞു. ഇതു സംബന്ധിച്ച ദൃശ്യങ്ങളും ഡിസിപി ഡിജിപിക്ക് കൈമാറിയിരുന്നു.

യതീഷ് ചന്ദ്രയെ പിന്തുണച്ച് ഡി ജി പി സെന്‍കുമാര്‍ രംഗത്ത് വന്നിരുന്നു.
ദൃശ്യങ്ങള്‍ മുഴുവന്‍ താന്‍ കണ്ടെന്നും അപാകതയൊന്നും തോന്നിയില്ലെന്നുമാണ് ഡി ജി പി സെന്‍കുമാര്‍ പറഞ്ഞത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടാണ് സമരക്കാരെ നീക്കിയത്. മാധ്യമങ്ങളാണ് തെറ്റായ വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *