കടം എഴുതിത്തള്ളുകയല്ല; കര്‍ഷകരെ സംരക്ഷിക്കുകയാണ് വേണ്ടത്

ന്യൂഡല്‍ഹി: അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്ന നടപടി സ്വീകരിക്കാവൂയെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. വായ്പകള്‍ എഴുതിത്തള്ളുന്നത് ഫാഷനായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരുടെ കടങ്ങള്‍ ഒഴിവാക്കി നല്‍കുകയല്ല ശാശ്വത പരിഹാരമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

കര്‍ഷകരെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമാണ് വേണ്ടത്. അവരെ ദുരിതത്തിലേക്ക് നയിക്കാതെ ശ്രദ്ധിക്കുകയാണ് സംസ്ഥാനങ്ങള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ സംസ്ഥാനങ്ങള്‍ കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുന്ന സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ പരാമാര്‍ശം. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പഞ്ചാബ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ വായ്പകള്‍ എഴുതിത്തളളുന്ന സംസ്ഥാനങ്ങള്‍ തന്നെ അതിനുള്ള പണം കണ്ടെത്തണമെന്ന് നേരത്തെ കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *