സ്വാശ്രയ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നല്‍കണം

കൊച്ചി: സ്വാശ്രയ അണ്‍ എയ്ഡഡ് കോളജുകളിലെ വിദ്യാര്‍ഥികള്‍ക്ക് കെ എസ് ആര്‍ ടി സി ബസില്‍ കണ്‍സെഷന്‍ നല്‍കണമെന്ന് ഹൈക്കോടതി. കെ എസ് ആര്‍ ടി സി ബസുകളില്‍ പാരലല്‍ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ നഷേധിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു.

ഈ സാഹചര്യത്തില്‍  എം എസ് എഫ്   (മുസ്ലീം സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ )ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. വയനാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സെഷന്‍ തടഞ്ഞുവെന്നാണ് പരാതി ലഭിച്ചിരുന്നത്. ഇതേത്തുടര്‍ന്നാണ് എംഎസ്എഫ് ഹൈക്കോടതിയെ സമീപിച്ചത്. എം എസ് എഫിന്റെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *